September 11, 2024

ദൈവാനുഗ്രഹം വീണ്ടും – ഇസ കുട്ടന് കൂട്ടായി കുഞ്ഞതിഥി എത്തി – സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ !

മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനെ മലയാളികൾക്കെല്ലാം തന്നെ പ്രിയവുമാണ്. നിരവധി സിനിമകളിൽ നായക വേഷം ചെയ്തുകൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സു കീഴടക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന സിനിമയിൽ സുധിയായി അഭിനയിച്ചുകൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ.

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത് തന്നെ. നിരവധി ആരാധകർ ഉള്ള നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയകളിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ. താരം പങ്കുവെക്കുന്ന വീഡിയോയും ഫോട്ടോസും ഒക്കെ തന്നെ വളരെ വേഗം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കുഞ്ചാക്കോ ബോബൻ്റെ ഭാര്യയായ പ്രിയയുടെയും കുഞ്ഞായ ഇസഹാക്കിൻ്റെയും വിശേഷങ്ങൾ അറിയുവാൻ ആരാധകർ  കാത്തിരിക്കാറുണ്ട്.

കുഞ്ചാക്കോ ബോബൻ തൻ്റെ പ്രണയകഥ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ ആരാധകർ വളരെ ശ്രദ്ധാപൂർവ്വം കേൾക്കാറുണ്ട്. കുഞ്ചാക്കോ ബോബൻ്റെയും ഭാര്യ പ്രിയയുടെയും പേരിൽ അടുത്തിടെ ചെറിയ വിമർശനങ്ങൾ ഒക്കെ ഉയർന്നുവന്നിരുന്നു. എന്നാൽ അതിനെയെല്ലാം വളരെ പക്വതയോടെ കൂടി കൈകാര്യം ചെയ്യുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ അടുത്തിടെ അഭിനയിച്ച സിനിമയുടെ നിർമ്മാതാവ് തന്നെയാണ് ഇവർക്കിടയിൽ വന്നുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.

ഇതൊക്കെ വളരെ കൂൾ ആയിട്ടാണ് ഇവർ കണ്ടത്. കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 14 വർഷത്തിനുശേഷം ഇവർക്ക് ലഭിച്ച കുഞ്ഞാണ് ഇസഹാക്. വളരെ വർഷത്തെ കാത്തിരിപ്പിനും പ്രാർഥനക്കും ഒടുവിലാണ് ഈ കുഞ്ഞു ഇസഹാക്കിനെ ഇവർക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ ആരാധകർക്കിടയിലേക്ക് പങ്കുവെച്ചിരിക്കുന്നത് ഇസഹായ്ക്ക് കൂട്ടായി വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു എന്ന വാർത്തയാണ്.

ആരാധകരൊക്കെ വലിയ സന്തോഷത്തോടുകൂടിയായിരുന്നു ഈ വാർത്ത കേട്ടത്. എന്നാൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത് ഒരു പട്ടിക്കുട്ടിയെ വാങ്ങിച്ചു കൊണ്ടുള്ള സന്തോഷമായിരുന്നു. വെൽക്കം ഹോം ബ്യൂട്ടിഫുൾ എന്ന വാചകത്തോടെ ആയിരുന്നു കുഞ്ചാക്കോ ബോബൻ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബൻ ഇ പട്ടിയെ സ്വന്തമാക്കിയിരിക്കുന്നത് മായങ്ക് കെനലിൽ നിന്നാണ്.

താരം പങ്കുവെച്ച ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് ആശംസകൾ അർപ്പിച്ചുകൊണ്ട് ഈ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. ആരാധകർ പറയുന്നത് ഇസഹാക്കിന് ഒരു കളിക്കൂട്ടുകാരിയെ കൂടി കിട്ടിയല്ലോ എന്നാണ്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. 

Leave a Reply

Your email address will not be published. Required fields are marked *