July 18, 2024

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സിദ്ദിഖ് ആ കാര്യം ഒളിച്ചുവെച്ചു ! തന്റെ ജീവൻ എടുക്കാൻ പോകുന്നത് ആ ഒരു കാര്യം ആണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു എന്ന് ആരാധകർ

സിദ്ദിഖ് എന്ന ഗോഡ് ഫാദർ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ കലാകാരൻ ഇന്ന് നമ്മോടുകൂടെ ഇല്ല. മലയാളം സിനിമ ഇൻഡസ്ട്രിയിൽ തന്നെ സൂപ്പർസ്റ്റാർ എന്ന പദവിയെ തകിടം മറിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. ഒരു കാലത്ത് സൂപ്പർസ്റ്റാറുകളുടെ പടം മാത്രം സ്വീകരിച്ച മലയാള ജനതയുടെ മുന്നിലേക്ക് ഒരുപിടി യുവതാരങ്ങളെ വച്ചുകൊണ്ട് തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കി മാറ്റിയ അതുല്യ സംവിധായകനായിരുന്നു സിദ്ദിഖ്.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളെ വച്ച് മമ്മൂട്ടിയെയും മോഹൻലാലിനെയും ജയറാമിനെയും വെച്ച് സിനിമ ഇൻഡസ്ട്രിക്ക് ഹിറ്റ് നൽകിയ ഒരു സംവിധായകൻ കൂടിയായിരുന്നു സിദ്ദിഖ്. അദ്ദേഹത്തിൻ്റെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവരും നമ്മുടെ കുടുംബത്തിലുള്ള പലരുമായി സാമ്യമുള്ളതും ആയിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. കരൾ രോഗത്തെ തുടർന്നായിരുന്നു സിദ്ദിഖിൻ്റെ ആരോഗ്യം മോശമായി തുടങ്ങിയത്.

സിദ്ദിഖിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന രോഗമായിരുന്നു. പുകവലിയോ മദ്യപാനമോ തുടങ്ങിയ ഒരുതരത്തിലുള്ള ദുശീലങ്ങളും ഇല്ലാത്ത സിനിമാ മേഖലയിലെ ഒരു മാതൃകയായിരുന്നു സിദ്ദിഖ്. ഇത്തരത്തിലുള്ള ഒരു അസുഖം അദ്ദേഹത്തെ ബാധിച്ചത് മറ്റുള്ളവർ ഒരു ഞെട്ടലോടെ ആയിരുന്നു കേട്ടത്. കരൾ രോഗം മാത്രമല്ല അതിനോടൊപ്പം തന്നെ ന്യൂമോണിയയും കൂടി അദ്ദേഹത്തെ ബാധിച്ചിരുന്നു. ഈ രണ്ട് രോഗങ്ങൾക്കും വേണ്ടിയുള്ള ചികിത്സ നടക്കുന്ന സമയത്ത് ആയിരുന്നു ഹൃദയാഘാതം ഉണ്ടായത്.

തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു. എന്നാൽ മരുന്നുകളോട് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല അദ്ദേഹത്തിൻ്റെ ശരീരം. മരുന്നുകൾ പ്രതികരിക്കാതെ വന്നപ്പോഴായിരുന്നു അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. സംവിധായകനായ ഫാസിലിൻ്റെ അസിസ്റ്റൻ്റ് ആയിട്ടായിരുന്നു സിദ്ദിഖ് സിനിമ രംഗത്തേക്ക് കടന്നത്. കൊച്ചിൻ കലാഭവനിലെ അംഗമായിരുന്നു സിദ്ദിഖ്.

അങ്ങനെയുള്ള ഒരു കെയറോഫിൽ ആയിരുന്നു സിദ്ദിഖ് ഫാസിലുമായി പരിചയപ്പെട്ടത്. ലാലുമായും പിന്നീട് നല്ലൊരു സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും നിരവധി സിനിമകൾ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ മലയാളികൾക്ക് ലഭിക്കുകയും ചെയ്തു. സിദ്ദിഖ് ലാലിൻ്റെ കൂട്ടുകെട്ടിൽ ആദ്യം ഇറങ്ങിയ സിനിമ  റാംജി റാവു സ്പീക്കിംഗ് ആണ്. ഇതൊരു സൂപ്പർ ഹിറ്റ് സിനിമയായി മാറുകയും ചെയ്തിരുന്നു. പിന്നീട് അങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ ,വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങൾ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ മലയാളികൾക്ക് ലഭിക്കുകയും ചെയ്തു.

ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, കാവലൻ, ലേഡീസ് ആൻഡ് ജെൻ്റിൽമാൻ, ഭാസ്കർ ദ റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ, ഹിറ്റ്ലർ, ഫ്രണ്ട്സ് തുടങ്ങിയവയൊക്കെ സിദ്ദിഖ് സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളും ആണ്. സിദ്ദിഖ് തനിക്ക് കരൾ രോഗമുണ്ട് എന്നുള്ളത് സ്വന്തം സുഹൃത്തുക്കളിൽ നിന്നുപോലും മറച്ചു വച്ചിരുന്നു. സുഹൃത്തും നടനും സഹപ്രവർത്തകനുമായ സലിം കുമാർ ആണ് ഇത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *