December 3, 2024

ബാറിൽ വെച്ചുള്ള പരിചയം കേണലുമായി പിന്നീട് ശാരീരിക ബന്ധത്തിൽ എത്തി; യുവതി വിവാഹം ചെയ്യാൻ നിർബന്ധിച്ചപ്പോൾ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി.

യുവതിയെ കൊലപ്പെടുത്തിയ കേസിൽ കേണൽ അറസ്റ്റിലായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഡാൻസ് ബാറിൽ വെച്ചായിരുന്നു യുവതിയെ കേണൽ ആദ്യമായി പരിചയപ്പെട്ടത്. മരണപ്പെട്ട യുവതി നേപ്പാളിയാണ്. ഇവർ തമ്മിൽ പരിചയപ്പെട്ടത് ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ വെച്ചായിരുന്നു. കേണൽ പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിക്കുകയും അവിടെ വെച്ചായിരുന്നു കൊലപ്പെടുത്തുകയും ചെയ്തത്.

യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലഫ്.കേണൽ രാമേന്ദു ഉപാധ്യായയെ ഡെറാഡൂണിലെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് സൈനിക ഉദ്യോഗസ്ഥനായ രാമേന്ദു ഉപാധ്യായയെ ക്ലെമൻ്റ് ടൗൺ കൻ്റോൺമെൻ്റ് ഏരിയയിലെ പണ്ഡിറ്റ്വാരി പ്രേം നഗറിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിർവാൾ ഗഡ് പ്രദേശത്ത് തിങ്കളാഴ്ച ഒരു യുവതിയുടെ മൃതദേഹം സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു.

മരണപ്പെട്ട യുവതി ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് നേപ്പാൾ സ്വദേശിനിയായ 30 കാരിയായ ശ്രേയ ശർമയാണ് കൊലപ്പെട്ടത് എന്ന് മനസ്സിലാക്കിയത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാമേന്ദു ശ്രേയ ശർമയെ ഏകദേശം മൂന്ന് വർഷത്തിനു മുൻപ് ബംഗാളിലെ ഒരു ഡാൻസ് ബാറിൽ വെച്ചായിരുന്നു പരിചയപ്പെട്ടത്. പരിചയപ്പെട്ടതിനുശേഷം വിവാഹിതനായിരുന്ന രാമേന്ദു ശ്രേയയോട് പ്രേമാഭ്യർത്ഥന നടത്തുകയായിരുന്നു.

പിന്നീട് ഇവർ തമ്മിൽ ഒരു ബന്ധം ആരംഭിക്കുകയും ചെയ്തു. രാമേന്ദു ഡെറാഡൂണിലേക്ക് മാറിയപ്പോൾ ശ്രേയയെയും അവിടെ കൊണ്ടുപോവുകയും വാടക ഫ്ലാറ്റിൽ വെച്ച് സ്ഥിരമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. രാമേന്ദുവും ശ്രേയയും ശനിയാഴ്ച രാത്രി രാജ്പൂർ റോഡിലെ ഒരു ക്ലബ്ബിൽ വെച്ച് ഒരുമിച്ച് മദ്യപിച്ചു. ആ സമയത്ത് ശ്രേയ രാമേന്ദുവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് പറയുകയായിരുന്നു.

ശ്രേയ രാമേന്ദുവിൻ്റെ നിർബന്ധത്തിൽ അദ്ദേഹത്തിൻ്റെ കാറിൽ കയറുകയും ചെയ്തു. പുലർച്ച ഒന്നരയോടെ താനോ റോഡിലെ ആളുകൾ ഒന്നുമില്ലാത്ത സ്ഥലത്ത് കാർ പാർക്ക് ചെയ്തതിനുശേഷം കാറിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചുറ്റികയെടുത്ത് മദ്യ ലഹരിയിൽ ആയിരുന്ന ശ്രേയയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. മരണപ്പെട്ട ശ്രേയയുടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ചു പോവുകയുമായിരുന്നു.

ശ്രേയയുടെ വിവാഹം കഴിക്കണം എന്നുള്ള നിർബന്ധമായിരുന്നു കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചത് എന്ന് രാമേന്ദു പോലീസിനോട് പറയുകയും ചെയ്തു. രാമേന്ദു പറഞ്ഞത് തനിക്ക് തൻ്റെ മുൻ ഭാര്യയെയും കുട്ടികളെയും ഒരിക്കലും ഉപേക്ഷിക്കുവാൻ കഴിയില്ല എന്നാണ്. അതുകൊണ്ടാണ് വിവാഹത്തിന് തന്നെ നിർബന്ധിച്ച ശ്രേയയെ കൊലപ്പെടുത്തിയത് എന്നും. ശ്രേയയെ കൊലപ്പെടുത്തിയ രാമേന്ദുവിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *