September 12, 2024

ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത് എന്നാൽ അത് കാണാൻ അവളില്ല ജഗദീഷ്

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിച്ചിട്ടുള്ള ഒരു നടനാണ് ജഗദീഷ് ഒരുകാലത്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഒരു നടൻ എന്നുകൂടി നമുക്ക് ജഗദീഷിനെ വിളിക്കാൻ സാധിക്കും. കോമഡി വേഷങ്ങളിൽ മാത്രം സജീവമായിരുന്ന ജഗദീഷ് ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്

ജയറാമിന്റെ പുതിയ ചിത്രത്തിൽ ഒരു പോലീസ് സർജന്റ് വേഷത്തിലാണ് അദ്ദേഹം എത്തുന്നത് ഈ കഥാപാത്രത്തെ കുറിച്ചാണ് ജഗദീഷ് ഇപ്പോൾ തുറന്നു പറയുന്നത് ഒരു സർജൻ ആയിരുന്നു ഏകദേശം ഇരുപതിനായിരത്തോളം പോസ്റ്റുമോർട്ടം നടത്തിയിട്ടുള്ള ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെ ഈ ഒരു കഥാപാത്രം തനിക്ക് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്

ഭാര്യ മരണപ്പെട്ടതിനുശേഷം ജീവിതത്തിന്റെ ത്രില്ല് തന്നെ നഷ്ടപ്പെട്ടിരുന്നു എന്ന് ഏറ്റവും കൂടുതൽ മനസ്സിലാക്കിയതും എന്റെ കഴിവുകൾ അടുത്ത് അറിഞ്ഞതും ഭാര്യയാണ് ഒരു മായിൻകുട്ടിയിലോ അപ്പുക്കുട്ടനിൽ ഒതുങ്ങേണ്ട വ്യക്തിയല്ല താൻ എന്ന് പറഞ്ഞു തന്നതും ഭാര്യയാണ്. ഞാനിപ്പോൾ ചെയ്യുന്നതുപോലെയുള്ള കഥാപാത്രങ്ങൾ എനിക്ക് ലഭിക്കണം എന്നതായിരുന്നു ഭാര്യ ആഗ്രഹിച്ചത് എന്നാൽ അത് കാണാൻ അവളില്ല അത് വലിയൊരു വേദനയാണ് എന്നും ജഗദീഷ് പറയുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *