September 12, 2024
sachin sawant and navya nair relation

നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ – സച്ചിൻ സാവന്തുമായുള്ള തന്റെ ബന്ധം തുറന്ന് പറഞ്ഞു നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയായ നവ്യ നായരെ കുറിച്ചുള്ള ചില ആരോപണങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. തനിക്കുനേരെ വന്ന ഇത്തരത്തിലുള്ള ആരോപണങ്ങൾക്കെതിരെ നടി പരോക്ഷമായി പ്രതികരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് എതിരെ നടി പ്രതികരിച്ചത്. നവ്യ നായരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു. നവ്യയുടെ ഈ പോസ്റ്റിന് നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. പലരും നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റ് ചെയ്തിട്ടുണ്ട്. നവ്യ നായർ ഒരു നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം തന്നെ നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് രീതിയിലുള്ള വാക്കുകളോട് കൂടിയായിരുന്നു ചിത്രം പങ്കുവെച്ചത്.

നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞ് കുതിർന്ന രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടിരിക്കുക എന്നാണ് നവ്യ നായർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത് നടി നവ്യ നായർ  കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്ത ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്ന സച്ചിൻ സാവന്തിൽ നിന്നും ചില ആഭരണങ്ങൾ വാങ്ങി എന്നാണ്.

എന്നാൽ ഈ പ്രശ്നത്തിനെതിരെ നടി നവ്യാനായർ പറയുന്നത് സച്ചിനും താനും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ ആ സൗഹൃദത്തിൻ്റെ പേരിൽ അദ്ദേഹം നൽകിയ സമ്മാനങ്ങൾ ആയിരുന്നു താൻ സ്വീകരിച്ചിരുന്നത്. അല്ലാതെ അദ്ദേഹവുമായി യാതൊരു തരത്തിലും മറ്റൊരു കാര്യത്തിലും തനിക്ക് പങ്കില്ല എന്നും നവ്യാനായർ ഇഡിക്ക് മൊഴി നൽകുകയും ചെയ്തു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ സച്ചിൻ സാവന്ത് കൊച്ചിയിൽ വെച്ച് നടി നവ്യ സന്ദർശിച്ചിട്ടുണ്ട് എന്നാണ്.

സച്ചിനും നവ്യയും തമ്മിലുള്ള ഈ പ്രശ്നത്തിൽ നവ്യയുടെ കുടുംബം പറയുന്നത് സച്ചിൻ സാവന്തുമായി നവ്യാനായർക്ക് മുംബൈയിൽ വെച്ച് അയൽക്കാരായിരുന്ന പരിചയം മാത്രമാണ് ഉള്ളത് എന്നാണ്. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നടി നവ്യാനായർക്ക് നേരെ സൈബർ ആക്രമണവും ഉണ്ടായി. നവ്യ പറയുന്നത് സച്ചിൻ്റെയും നവ്യയുടെയും മക്കൾ തമ്മിൽ നല്ല പരിചയമുണ്ടായിരുന്നു എന്നും മകൻ്റെ പിറന്നാളിന് അവരെ ക്ഷണിച്ചിരുന്നു എന്നും ആ സമയത്ത് വന്നപ്പോഴായിരുന്നു സമ്മാനം നൽകിയത് എന്നും.

കൂടാതെ നവ്യ പറഞ്ഞത് നാട്ടിൽ വന്ന സമയത്ത് ഗുരുവായൂർ അമ്പലത്തിൽ പോകുന്ന സമയത്ത് സഹായങ്ങളൊക്കെ ചെയ്തിരുന്നു എന്നാണ്. ഈ കാര്യങ്ങളൊക്കെ ഇഡിയെ അറിയിച്ചിട്ടുണ്ട് എന്നും ആണ് നവ്യ നായർ പറഞ്ഞത്. മകൻ്റെ പിറന്നാളിന് നൽകിയ സമ്മാനം അല്ലാതെ മറ്റൊന്നും സച്ചിനിൽ നിന്നും സ്വീകരിച്ചിട്ടില്ല എന്നും നവ്യയുടെ കുടുംബം പറയുകയും ചെയ്തു. സച്ചിൻ്റെ വ്യക്തിജീവിതത്തെക്കുറിച്ച് യാതൊന്നും തനിക്ക് അറിയില്ലെന്നും നവ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *