December 5, 2024

കൊച്ചിയിൽ യുവതിക്ക് മദ്യം നൽകിക്കൊണ്ട് കൂട്ട ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് ജാമ്യം; പരസ്പര സമ്മതത്തോടെ ആണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് വാട്സ്ആപ്പ് ചാറ്റുകളിലൂടെ മനസ്സിലായതായി കോടതി

യുവതിക്ക് മദ്യം നൽകിക്കൊണ്ട് കൂട്ട ബലാൽസംഗം ചെയ്ത് അതിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത് പരസ്പര സമ്മതത്തോട് കൂടി ആയിരുന്നു ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന കാര്യം വാട്സ്ആപ്പ് ചാറ്റുകളിലൂടെ മനസ്സിലായതിലൂടെയാണ്. ഇവരുടെ വാട്സ്ആപ്പ് ചാറ്റിലൂടെ ലൈംഗികബന്ധത്തിനുശേഷം പ്രതി യുവതിക്ക് പണം നൽകിയതായും മനസ്സിലായി.

അതുകൂടാതെ കേസിനെ ആസ്പദമാക്കിയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും പ്രതിക്ക് ജാമ്യം നൽകുന്നതിൽ കോടതി കണക്കിലെടുത്തു. യുവതിക്ക് മദ്യം നൽകി കൂട്ട ബലാൽസംഗം ചെയ്ത് ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്കു തന്നെയാണ് മുൻകൂർ ജാമ്യവും ലഭിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നത് ഇവർ പരസ്പര സമ്മതത്തോടുകൂടി തന്നെയായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

ജസ്റ്റിസ് കൗസർ എടപ്പകത്തിൻ്റെ ബഞ്ചാണ് ഈ കേസിലെ 46 കാരനായ പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നത്. കോടതി വാട്സ്ആപ്പ് ചാറ്റ് പരിശോധിച്ച സമയത്ത് ആയിരുന്നു ഇവർ പരസ്പര സമ്മതത്തോടുകൂടിയായിരുന്നു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ഇതിനെ ആസ്പദമാക്കി കേസ് വന്നെങ്കിലും വാട്സ്ആപ്പ് ചാറ്റുകളുടെ തെളിവിലൂടെ പ്രതിക്ക് ജാമ്യം നൽകുകയായിരുന്നു. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം കേസിലെ പ്രതിയായ യുവാവ് യുവതിക്ക് 5000 രൂപ നൽകുകയും ചെയ്തിട്ടുണ്ട് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

ഇതൊക്കെ വാട്സ്ആപ്പ് ചാറ്റിലൂടെ വ്യക്തമായ കാര്യങ്ങളാണ്. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ടാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തത്. കോടതി 10000 രൂപയുടെ ബോണ്ടിലാണ് പ്രതിയെ പുറത്തിറങ്ങാൻ അനുവദിക്കുകയും ചെയ്തത്. ഈ വാർത്തയുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. കോടതിക്ക് ഇങ്ങനെയെ വിധി പറയാൻ കഴിയൂ.

പരസ്പര സമ്മതത്തോടെ ഇണചേരാം എന്ന് കോടതി വിധി നിലവിലുണ്ട് എന്നാണ് ഒരു കമൻ്റ് വന്നിരിക്കുന്നത്. അതുപോലെ തന്നെ രണ്ടുപേരുടെയും ഇഷ്ടത്തിന് എല്ലാം കഴിയുമ്പോൾ അതും ക്യാഷ് മേടിച്ചിട്ട് ആകുമ്പോൾ അവൻ കുറ്റക്കാരൻ അവൻ ജയിലിൽ കൂടാതെ അവൻ പീഡന വീരൻ. ഇത്തരത്തിൽ നിയമം മുതലെടുക്കുന്ന കുറെ എണ്ണം ഉണ്ട്. കിട്ടേണ്ട നീതി കിട്ടാത്ത കുറെ പാവങ്ങളും ഉണ്ട്. തുടങ്ങിയ കമൻ്റുകളാണ് വരുന്നത്. ഈ കേസിൽ പ്രതിക്ക് ജാമ്യം കിട്ടാൻ മറ്റൊരു കാരണം കേസ് ഫയൽ ചെയ്യുവാൻ വളരെ വൈകി പോയി എന്നതും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *