December 5, 2024

രജനികാന്തിനും അനിക്കും, നെൽസണും കൊടുക്കാമെങ്കിൽ ഒരു കോടിയുടെ കാർ നമ്മുടെ വർമ്മന് കൂടെ കൊടുക്കണമെന്ന് ആരാധകർ

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ജയിലർ എന്ന സിനിമ ഇപ്പോൾ വമ്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഈ സിനിമ കാണുവാൻ വേണ്ടി ഇപ്പോൾ തിക്കുംതിരക്കുമാണ്. തിയേറ്ററുകൾ ഒക്കെ തന്നെ ഹൗസ് ഫുള്ളും ആണ്. പ്രേക്ഷകരിൽ നിന്നും വളരെയധികം നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നതും. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. ബീസ്റ്റിന് ശേഷം അദ്ദേഹത്തിൻ്റെ ജയിലർ എന്ന സിനിമ വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജയിലർ എന്ന സിനിമ വൻ വിജയമായത് കൊണ്ട് തന്നെ നിർമ്മാതാക്കൾ ആ സിനിമയുടെ നായകനും സംവിധായകനും ആഡംബര കാറുകളും കൂടുതൽ പണവും നൽകി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജയിലർ എന്ന സിനിമ വൻ ഹിറ്റ് ആയതിൻ്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ രജനീകാന്ത്, നെൽസൺ, അനുരുദ്ധ് തുടങ്ങിയവർക്ക് സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു പങ്കും ആഡംബര കാറുകളും സമ്മാനിച്ചത്.  

ജയിലർ എന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിന് നിർമ്മാതാക്കൾ കാറും ചെക്കും നൽകുന്ന വീഡിയോസും ചിത്രങ്ങളും ഒക്കെ തന്നെ സൺ പിക്ചേഴ്സ് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഈ ചിത്രം വൈറലായതോടുകൂടി തന്നെ നിരവധി ആളുകൾ വിനായകൻ്റെ പേരും ഇതിൽ പറയുകയും ചെയ്തു. ജയിലർ എന്ന ചിത്രത്തിലെ വില്ലനായ വർമ്മൻ എന്ന കഥാപാത്രത്തെ ആണ് വിനായകൻ അവതരിപ്പിച്ചത്.

വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തെ നിരവധി ആളുകൾ പ്രശംസിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ വിജയത്തിന് പിന്നിൽ വിനായകൻ ആണെന്നും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയിലർ എന്ന സിനിമയുടെ വിജയത്തിൻ്റെ ഭാഗമായി രജനീകാന്തിനും നെൽസണും അനിരുദ്ധനും സമ്മാനം നൽകിയപ്പോൾ എന്തുകൊണ്ടാണ് വിനായകന് മാത്രം ഒന്നും നൽകാതിരുന്നത് എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേക്ഷകരുടെ ചോദ്യം.

അനിരുദ്ധ് പോർഷയുടെ കാറാണ് സെലക്ട് ചെയ്തത്. നെൽസൺ തിരഞ്ഞെടുത്തത് 1.44 കോടി വില വരുന്ന പോർഷയുടെ മക്കാൻ എസ് എന്ന മോഡലാണ്. എന്നാൽ രജനികാന്ത് തെരഞ്ഞെടുത്തത് 1.24 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു എക്സ് 7 ആണ്. ജയിലർ എന്ന സിനിമ നിർമ്മിക്കുവാൻ വേണ്ടി 240 കോടി രൂപയാണ് മുടക്കിയത്. എന്നാൽ ഈ ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത് 640 കോടി രൂപയാണ്. ഈ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.

ഈ സിനിമ റിലീസ് ആയതിനുശേഷം സിനിമയിലെ വില്ലൻ ക്യാരക്ടർ ആയ വിനായകൻ്റെ വർമൻ എന്ന കഥാപാത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറായ രജനീകാന്തിൻ്റെ സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ട് വിനായകൻ ശ്രദ്ധ നേടി എന്നത് മലയാളികൾക്കൊക്കെ തന്നെ അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *