July 24, 2024

രോമാഞ്ചം എന്ന സിനിമ തന്നെ ചിരിപ്പിച്ചില്ല ! ഒരാൾക്കു 200 പേരെ ഇടിച്ചിടാൻ സാധിക്കുമോ ? ലിയോ കണ്ടിട്ടും ഒന്നും തോന്നിയില്ലെന്ന് സുരേഷ് കുമാർ

കാലത്തിന്റെ മാറ്റം സിനിമകളെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ഇറങ്ങുന്ന മിക്ക സിനിമകളും പണം വരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്നതാണ് എന്ന് പറഞ്ഞാൽ തെറ്റാകാൻ സാധ്യതയില്ല. ഒരുപാട് റിസ്കുകൾ നിറഞ്ഞ ഒരു ഇൻഡസ്ടറി കൂടെയാണ് സിനിമ ഇൻഡസ്ടറി.

മലയാള സിനിമയുടെ നിത്യ ഹരിത കാലം ഒന്നുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ പേരും. ആ കാലത്ത് ഇറങ്ങിയിരുന്നു സിനിമകളുടെ കഥകളും, അതിലെ ഗാനങ്ങളും എല്ലാം ഒരുതവണ കേട്ടാൽ പിന്നീട് നമുക് അത് മറക്കാൻ സാധിക്കാത്ത തരത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ഒന്നായിരുന്നു.

എന്നാൽ ഇന്ന് സംഭവിക്കുന്നത് എന്താണ് ? കൃത്യമായി പറഞ്ഞാൽ പണമുള്ളവൻ കുറെ ടെക്‌നിഷൻമാരെ ചേർത്ത് തനിക്ക് ബിസിനസ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ അടിപിടിയും മസാലയും അതുപോലെ ഉള്ള ഗാനങ്ങളും ചേർത്ത് ഒരു വിപണന മൂല്യം ഉള്ള സിനിമ ഉണ്ടാക്കുന്നു എന്നത് തന്നെയാണ്

ലോകേഷ് കനകരാജിന്റെ സിനിമകൾ കാണുന്നതുപോലെ ഇന്നത്തെ തലമുറ എന്തുകൊണ്ട് മലയാള സിനിമകൾ കാണുന്നില്ല ഈ ചോദ്യം മറ്റാരുടെയും അല്ല സിനിമ നിർമാതാവായ സുരേഷ് കുമാറിന്റേതാണ്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടികൾ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് സുരേഷ് കുമാർ സംസാരിച്ചിരുന്നത്. നിങ്ങളൊക്കെ ലോകേഷ് കനകരാജിനെയും നെൽസനെയും ബാക്കിയുള്ളവരെയും ഫോളോ ചെയ്യുന്നുണ്ട്. അതുപോലെ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ.?

 രോമാഞ്ചം എന്ന സിനിമ കണ്ട യുവതലമുറ ചിരിക്കുന്നത് പോലെ തനിക്ക് ചിരി വന്നില്ല. ആ സിനിമ മോശമാണെന്നല്ല ഞാൻ പറയുന്നത് എനിക്ക് സിനിമ ആസ്വദിക്കാൻ സാധിച്ചില്ല. നിങ്ങളുടെയൊക്കെ മൈൻഡ് സെറ്റ് വ്യത്യസ്തമാണ് ഇപ്പോൾ ആരെങ്കിലും എന്റെ അടുത്ത് കഥ പറയാൻ വന്നാൽ ഞാൻ എന്റെ മകളോട് കൂടി ചോദിക്കും നീ കൂടി ഒന്ന് കേൾക്കാൻ. ലിയോ എന്ന സിനിമ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതിന്റെ ക്ലൈമാക്സിൽ 200 പേരെ ഒരാൾ ഇടിച്ചിടുന്നുണ്ട് അത്തരം സൂപ്പർ ഹ്യൂമൻ ആയിട്ടുള്ള ആളുകൾ ഉണ്ടോ.? പക്ഷേ അതാണ് എല്ലാവർക്കും ഇഷ്ടമെന്ന് കയ്യടി കണ്ടപ്പോൾ മനസ്സിലായി. 

Leave a Reply

Your email address will not be published. Required fields are marked *