October 10, 2024

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡിയനും വിവാഹിതരായി ! ആശംസകൾ നേർന്നു ആരാധകർ

തമിഴ് നടനായ അശോക് സെൽവനും നടിയായ കീർത്തി പാണ്ഡിയനും വിവാഹിതരായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇവരുടെ വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സിനിമ ഫീൽഡിൽ ഉള്ളവർക്കുള്ള റിസപ്ഷൻ ഒക്കെ വരും ദിവസങ്ങളിൽ ഉടൻതന്നെ അറേഞ്ച് ചെയ്യും എന്നാണ് ഇവർ പറഞ്ഞത്. കീർത്തി പാണ്ഡ്യൻ നടനും അതുപോലെ തന്നെ നിർമ്മാതാവുമായ അരുൺ പാണ്ഡ്യൻ്റെ ഏറ്റവും ഇളയ മകളാണ്.

അശോക് സെൽവൻ ഈറോഡ് സ്വദേശിയാണ്. പാ രഞ്ജിത്ത് നിർമിച്ച ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ കീർത്തിയും അശോക്സെൽവനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പോർ തൊഴിൽ എന്ന സിനിമയിലാണ് അശോക് സെൽവൻ അവസാനമായി അഭിനയിച്ചത്. പോർ തൊഴിൽ എന്ന ചിത്രത്തിൽ അശോക് സെൽവൻ്റെ കൂടെ ശരത്കുമാറും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. കീർത്തി ആദ്യമായി സിനിമയിലെത്തിയത് തുമ്പ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

കീർത്തി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായിരുന്ന ഹെലൻ എന്ന ചിത്രത്തിൻ്റെ തമിഴ് റീമേക്ക് കീർത്തിയാണ് അഭിനയിച്ചത്. വിവാഹം കഴിഞ്ഞ അശോക് സെൽവനും കീർത്തിക്കും മംഗളാശംസകൾ നേർന്നുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. അശോക് സെൽവൻ ആദ്യമായി അഭിനയിച്ചത് സൂദൂ കാവ്വും എന്ന ചിത്രത്തിലാണ്. കേശവൻ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. അശോക് സെൽവൻ്റെ ഇനി റിലീസ് ആകാനുള്ള ചിത്രം സഭാ നായകനാണ്.

ഈ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. റൊമാൻ്റിക് കോമഡി ചിത്രമാണ് ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ അശോക് സെൽവിനൊപ്പം മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അശോക് സെൽവൻ്റെയും കീർത്തിയുടെയും വിവാഹം തിരുനെൽവേലിയിൽ വച്ചായിരുന്നു നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ വച്ചാണ് ഇവരുടെ റിസപ്ഷൻ.

അശോക് സെൽവിൻ്റെയും കീർത്തിയുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അശോക് സെൽവനും കീർത്തി പാണ്ഡിയനും ഏകദേശം ഒരു വർഷത്തിലേറെയായി പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ കൂടെ തന്നെ വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. അശോക് സെൽവന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിൽ അശോക് സെൽവൻ നെഗറ്റീവ് റോൾ ചെയ്തിരുന്നു. അശോക് ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയത് ഓ മൈ കടവുളൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ നായികയായിരുന്ന രമ്യ പാണ്ഡ്യൻ്റെ സഹോദരിയാണ് കീർത്തി. കീർത്തി പാണ്ഡ്യൻ കൂടുതലായും തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും

Leave a Reply

Your email address will not be published. Required fields are marked *