December 5, 2024

ജയിലർ വമ്പൻ വിജയത്തിന് പിന്നാലെ 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശാസ്ത്രക്രിയ നടത്താനുള്ള തുക നൽകിക്കൊണ്ട് സൺ പിക്ചേഴ്സ്

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ജയിലർ എന്ന സിനിമ ഇപ്പോൾ വമ്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഈ സിനിമ കാണുവാൻ വേണ്ടി ഇപ്പോൾ തിക്കുംതിരക്കുമാണ്. തിയേറ്ററുകൾ ഒക്കെ തന്നെ ഹൗസ് ഫുള്ളും ആണ്. പ്രേക്ഷകരിൽ നിന്നും വളരെയധികം നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നതും. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. ബീസ്റ്റിന് ശേഷം അദ്ദേഹത്തിൻ്റെ ജയിലർ എന്ന സിനിമ വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഈ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. ഈ സിനിമ റിലീസ് ആയതിനുശേഷം സിനിമയിലെ വില്ലൻ ക്യാരക്ടർ ആയ വിനായകൻ്റെ വർമൻ എന്ന കഥാപാത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറായ രജനീകാന്തിൻ്റെ സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ട് വിനായകൻ ശ്രദ്ധ നേടി എന്നത് മലയാളികൾക്കൊക്കെ തന്നെ അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്.

ജയിലർ എന്ന ചിത്രത്തിൻ്റെ വിജയത്തിൻ്റെ ഭാഗമായി കിട്ടിയ ലാഭത്തിൽ നിന്ന് 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശാസ്ത്രക്രിയ നടത്തുമെന്നും അതിൻ്റെ ഭാഗമായി കൊണ്ട് തന്നെ ഒരു കോടി രൂപയുടെ ചെക്കാണ് സൺ പിക്ചേഴ്സ് ഇപ്പോൾ നൽകിയിരിക്കുന്നത്. അപ്പോളോ ഹോസ്പിറ്റലിൻ്റെ ചെയർമാനായ ശ്രീമതി കാവേരി കലാനിധിയാണ് സൺ പിക്ചേഴ്സിന് വേണ്ടി ഈ തുക ഡോക്ടർ പ്രതാപ് റെഡിക്ക് കൈമാറിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ചുകൊണ്ട് തന്നെയാണ് പാവപ്പെട്ട 100 കുട്ടികൾക്ക് സൗജന്യ ഹൃദയ  ശാസ്ത്രക്രിയ നടത്തുക.

ജയിലർ എന്ന സിനിമ നിർമ്മിക്കുവാൻ വേണ്ടി 240 കോടി രൂപയാണ് മുടക്കിയത്. എന്നാൽ ഈ ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത് 640 കോടി രൂപയാണ്. ഈ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജയിലർ എന്ന സിനിമ വൻ ഹിറ്റ് ആയതിൻ്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ രജനീകാന്ത്, നെൽസൺ, അനുരുദ്ധ് തുടങ്ങിയവർക്ക് സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു പങ്കും ആഡംബര കാറുകളും സമ്മാനിച്ചത്.  

ജയിലർ എന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിന് നിർമ്മാതാക്കൾ കാറും ചെക്കും നൽകുന്ന വീഡിയോസും ചിത്രങ്ങളും ഒക്കെ തന്നെ സൺ പിക്ചേഴ്സ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തെ നിരവധി ആളുകൾ പ്രശംസിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ വിജയത്തിന് പിന്നിൽ വിനായകൻ ആണെന്നും പലരും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ ജയിലർ എന്ന സിനിമയുടെ വിജയത്തിൻ്റെ ഭാഗമായി രജനീകാന്തിനും നെൽസണും അനിരുദ്ധനും സമ്മാനം നൽകിയപ്പോൾ എന്തുകൊണ്ടാണ് വിനായകന് മാത്രം ഒന്നും നൽകാതിരുന്നത് എന്ന ചോദ്യവും ഉയർന്നു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *