November 6, 2024

ട്രെയിനിൽ ആടുമായി കയറിയ സ്ത്രീയോട് ടിക്കറ്റ് ചോദിച്ച ടി ടി ഇ യുടെ ചിരികണ്ടു എല്ലാവരും അത്ഭുതപെട്ടു ! തന്റെ ആടിന് വരെ ട്രെയിൻ ടിക്കറ്റ് എടുത്ത സ്ത്രീ !

ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ നമ്മൾ ട്രെയിൻ യാത്രയ്ക്കിടെ കാണാറുണ്ട്. ഇത്തരത്തിലുള്ളവർ ടിടിഇ വരുന്ന സമയത്ത് അവരെ പറ്റിച്ച് കണ്ണുവെട്ടിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടൊക്കെ ഓടിപ്പോകുന്നതും കാണാം. എന്നാൽ ഇപ്പോൾ സത്യസന്ധയായ ഒരു ട്രെയിൻ യാത്രക്കാരിയെ കുറിച്ചുള്ള കാര്യങ്ങളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.  ആ യാത്രക്കാരി  ട്രെയിനിൽ യാത്ര ചെയ്യുവാൻ തനിക്കു മാത്രമല്ല കൂടെയുള്ള ആടിനും ടിക്കറ്റെടുത്ത് കൊണ്ടാണ് ട്രെയിനിൽ യാത്ര ചെയ്യുവാൻ വേണ്ടി കയറിയത്.

ആ സ്ത്രീക്കൊപ്പം തന്റെൻ്റെ ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ട്രെയിനിൽ നിന്നും സ്ത്രീയോട് ടിടിഇ വന്ന് സംസാരിക്കുന്നതും ടിക്കറ്റിനെ കുറിച്ചും ഒക്കെ ചോദിക്കുന്നത് വീഡിയോയിൽ വളരെ വ്യക്തമായി കാണാവുന്നതാണ്. ടിടിഇ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ തന്നെ വളരെ ചിരിച്ചുകൊണ്ടും ആത്മവിശ്വാസത്തോട് കൂടിയും ആയിരുന്നു ആ സ്ത്രീ മറുപടി നൽകിയിരുന്നത്. ടിടിഇ യോട് പറയുന്നത് തനിക്ക് മാത്രമല്ല തൻ്റെ ആടിനും ടിക്കറ്റ് എടുത്തുകൊണ്ടുതന്നെയാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത് എന്ന്.

ആ സ്ത്രീ അത് പറയുന്ന സമയത്ത് കൂടെയുള്ള യാത്രക്കാരൊക്കെ തന്നെ ചിരിക്കുന്നതും വീഡിയോയിലൂടെ കാണാവുന്നതാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വരുന്നത് ആ സ്ത്രീയുടെ നിഷ്കളങ്കതയും സത്യസന്ധതയും പ്രശംസിച്ചുകൊണ്ട് നിരവധി കമൻ്റുകൾ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സത്യസന്ധരായ വ്യക്തികൾ നമ്മുടെ രാജ്യത്തിൻ്റെ തന്നെ അഭിമാനമാണെന്നും കമൻ്റ് ഉണ്ട്. ഇക്കാലത്ത് പലരും സ്വന്തം ടിക്കറ്റ് പോലും എടുക്കാതെ യാത്ര ചെയ്യുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന ആടിന് ടിക്കറ്റ് എടുത്തുകൊണ്ട് ആ സ്ത്രീ മാതൃകയായി മാറിയിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയിൽ ഓരോ ദിവസവും 22500 ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ജനങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുന്ന ഒരു ഗതാഗത മാർഗം കൂടിയാണ് ട്രെയിൻ. അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുമുണ്ട്. ട്രെയിനിലെ തിക്കുംതിരക്കും കാരണം തന്നെ പലരും ടിക്കറ്റ് എടുക്കാറുമില്ല. ആ സമയത്താണ് തനിക്ക് മാത്രമല്ല കൂടെയുണ്ടായിരുന്ന വളർത്ത മൃഗമായ ആടിനു പോലും ടിക്കറ്റ് എടുത്തു കൊണ്ട് തൻ്റെ സത്യസന്ധത തെളിയിച്ചുകൊണ്ട് യുവതി ട്രെയിനിൽ യാത്ര ചെയ്തത്.

ആ യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഒക്കെ തന്നെ വൈറലായി കൊണ്ടിരിക്കുന്നത്. ടിടിഇ ആ യുവതിയോട് വളർത്തു മൃഗമായ ആടിന് ടിക്കറ്റ് എടുത്തോ എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ ആത്മാഭിമാനത്തോടുകൂടി തന്നെ തനിക്കും തൻ്റെ ആടിനും കൂടാതെ തൻ്റെ കൂടെ യാത്ര ചെയ്യുന്ന മറ്റൊരു വ്യക്തിയും കൂടി 3 ടിക്കറ്റ് കയ്യിലുണ്ടെന്ന് പറയുകയും ചെയ്തു. ആ ടിക്കറ്റ് കാണിച്ചു കൊടുത്തുകൊണ്ട് ആ സ്ത്രീ പറയുന്നത് ഒന്ന് തൻ്റെതും മറ്റേത് തൻ്റെ ആടിൻ്റെതും അടുത്തത് തൻ്റെ കൂടെയുള്ള പുരുഷൻ്റെതും ആണെന്നാണ്.

Got this video in WA
This lady is taking her goat in the train..and she bought a ticket for the goat.
Look at her pride in her own honesty when she replies to the ticket collecting officer pic.twitter.com/2Du1Gq8a6o
— D Prasanth Nair (@DPrasanthNair) September 5, 2023

Leave a Reply

Your email address will not be published. Required fields are marked *