December 4, 2024

പ്രശസ്ത ബോളിവുഡ് താരവും മലയാളിയായ നടി എസ്തറും തമ്മിൽ പ്രണയത്തിൽ; നടനുമായുള്ള ഡേറ്റിങ് ചിത്രങ്ങൾ പുറത്ത്!

എസ്തർ അനിൽ എന്ന ബാലതാരത്തെ ദൃശ്യം എന്ന സിനിമയിലെ ജോർജുകുട്ടിയുടെ രണ്ടു പെൺമക്കളിൽ ഇളയവളായ അനുമോൾ ആയിട്ടാണ് മലയാളി പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സൂപ്പർസ്റ്റാറായ മോഹൻലാലിൻ്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ബാലതാരങ്ങളിൽ ഒരാളായിരുന്നു എസ്തർ. ബാലതാരമായി സിനിമയിൽ വന്ന് ഇപ്പോൾ നായികാ വേഷത്തിലേക്ക് മാറിയിരിക്കുന്നു എസ്തർ അനിൽ.

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും എസ്തറിൻ്റെ വേഷം അതുപോലെ തന്നെ സ്ക്രീനിൽ തിളങ്ങി നിന്നിരുന്നു. ഇനി ദൃശ്യത്തിൻ്റെ മൂന്നാം ഭാഗം ഇറങ്ങിയാൽ എസ്റ്റർ എങ്ങനെ ആകും എന്ന് അറിയാനുള്ള ആകാംക്ഷയിൽ തന്നെയാണ് മലയാളി പ്രേക്ഷകരും. ദൃശ്യം എന്ന സിനിമയുടെ അന്യഭാഷ ചിത്രമായ ഒരുനാൾ വരും എന്ന സിനിമയിലും മോഹൻലാലിനൊപ്പം എസ്തർ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻ്റെയും സമീറ റെഡ്ഡിയുടെയും മകളായിട്ടാണ് ഈ ചിത്രത്തിൽ എസ്തർ അഭിനയിച്ചത്.

കോക്റ്റൈൻ, വയലിൻ ഡോക്ടർ ലവ്, മല്ലൂസിംഗ്, ആഗസ്റ്റ് ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ എസ്തർ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ഫാഷൻ രംഗത്തും താരം ഒട്ടും പിന്നിലല്ല. വ്യത്യസ്ത രീതിയിലുള്ള ഫാഷനുകൾ പരീക്ഷിച്ച് അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ എസ്തർ പങ്കുവയ്ക്കാറുണ്ട്. നടിയെ കുറിച്ച് പല ഗോസിപ്പുകളും വരാറുണ്ട്. മിക്കതും മോഡേൺ ഫാഷൻ ഡ്രസ്സ് ധരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. എന്നാൽ അതൊന്നും എസ്തർ കാര്യമാക്കി എടുക്കാറുമില്ല.

എന്നാൽ അടുത്തിടെ എസ്തർ ഒരു ബോളിവുഡ് നടനുമായി പ്രണയത്തിലാണെന്ന് എന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. നടി എസ്തർ ടൈഗർ ഷ്റോഫുമായി ആണ് പ്രണയത്തിൽ എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ബോളിവുഡിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പേജിൽ തന്നെയായിരുന്നു ടൈഗറുമായി ഡേറ്റ് ചെയ്യുന്ന വ്യക്തിയുടെ സ്ഥാനത്ത് എസ്തറിൻ്റെ മുഖം വന്നിരിക്കുന്നത്. ഇത് പെട്ടന്ന് തന്നെ പ്രചരിക്കുകയും ചെയ്തു.

ടൈഗറും പുതിയ കാമുകിയും കൂടി ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രത്തിൻ്റെ ഇൻസെറ്റിലാണ് എസ്തറിൻ്റെയും ചിത്രം വന്നത്. ഈ ചിത്രത്തിൻ്റെ സ്ക്രീൻഷോട്ടോടുകൂടി എസ്തർ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൻ്റെ സ്റ്റോറിയിൽ വെരി ഇൻ്ററെസ്റ്റിംഗ് എന്ന ക്യാപ്ഷനോടെ പങ്കുവെക്കുകയും ചെയ്തു. ഒരു ചിരിക്കുന്ന ഇമോജി കൂടി പങ്കുവെച്ചിട്ടുണ്ട് താരം. ടൈഗർ ദിശക്ക് പകരം ദീക്ഷയെയാണ് ഇപ്പോൾ പ്രണയിക്കുന്നത് എന്നുള്ള വാർത്തയും വന്നിരുന്നു. ദിശ മറ്റൊരു പ്രണയം കണ്ടെത്തി എന്നുള്ള വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർക്കിടയിൽ എസ്തർ എങ്ങനെ വന്നു എന്ന കാര്യം വ്യക്തമല്ല. ദൃശ്യം രണ്ടാം ഭാഗം അഭിനയിച്ചതിനുശേഷം എസ്തർ സിനിമാരംഗത്ത് അത്ര സജീവമല്ല.

Leave a Reply

Your email address will not be published. Required fields are marked *