September 12, 2024

അങ്ങേരുടെ ആവിശ്യങ്ങൾക്ക് എന്നെ അയാൾ ഉപയോഗിച്ചു ! ചതി മനസ്സിലാക്കാൻ വൈകിപ്പോയി – തെറ്റ് പറ്റിയത് എനിക്ക്, മനസ്സ് തുറന്നു മീര വാസുദേവ്

ചലചിത്ര നടിയും അതുപോലെ തന്നെ മോഡലുമായ മീരാ വാസുദേവനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ അഭിനയ കഴിവ് തെളിയിക്കാൻ മീരക്ക് സാധിച്ചിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന മലയാള ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു മീരാ വാസുദേവൻ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ചിത്രങ്ങളിൽ മീര അഭിനയിച്ചിട്ടുമുണ്ട്.

എന്നാൽ നായികയായി അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് തന്മാത്ര എന്ന ചിത്രം തന്നെയാണ്. തന്മാത്രയിൽ അഭിനയിച്ചതിനുശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തുമെന്നു കരുതിയെങ്കിലും മീര പറയുന്നത് താൻ പ്രതീക്ഷിച്ച അത്ര അവസരങ്ങൾ ഒന്നും തന്നെ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞതുകൊണ്ട് തന്നെ താരം സിനിമയിൽ നിന്നും വിട്ടു നിന്നു കൊണ്ട് ടെലിവിഷൻ പരമ്പരകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തതിനുശേഷം മീര തിരിച്ചുവന്നിരിക്കുന്നത് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. മീര രണ്ട് വിവാഹം ചെയ്തിരുന്നു. എന്നാൽ രണ്ട് വിവാഹവും പരാജയം തന്നെയായിരുന്നു. മീര പറയുന്നത് തൻ്റെ ആദ്യ വിവാഹത്തിൽ തനിക്ക് ഒരുപാട് ശാരീരിക ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ്. ശാരീരിക ഉപദ്രവം സഹിക്കാൻ കഴിയാതെ ആയപ്പോഴായിരുന്നു അദ്ദേഹവുമായി വേർപിരിഞ്ഞത് എന്നാണ് മീര പറഞ്ഞത്.

ആദ്യ ഭർത്താവിനെ പിരിഞ്ഞതിനു ശേഷമായിരുന്നു രണ്ടാമതും മീര വിവാഹം ചെയ്തത്. എന്നാൽ ആ വിവാഹവും അധികനാൾ നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത ആളുമായി മീരക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് ആയതോടുകൂടിയായിരുന്നു ആ വിവാഹ ബന്ധവും അവസാനിപ്പിച്ചത്. തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് തുറന്നു പറയുകയാണ് മീര. മീരക്ക് മലയാളം വശമില്ലായിരുന്നു. അതുകൊണ്ടുതന്നെ മീര ഒരു മാനേജറെ വെച്ചിരുന്നു.

മാനേജർ പറയുന്നതിനനുസരിച്ച് ആയിരുന്നു മീര സിനിമകളിൽ അഭിനയിച്ചത്. ആ സിനിമകൾ ഒന്നും തന്നെ വിജയിക്കുകയും ചെയ്തില്ല. മാനേജർ അയാളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു തന്നെ പല സിനിമകളിലും ഉപയോഗിച്ചത് എന്ന് തിരിച്ചറിയാൻ മീര വൈകിപ്പോയിരുന്നു. തന്നെ തേടിവന്ന നല്ല സിനിമയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മാനേജർ  അയാൾക്ക് പ്രിയപ്പെട്ട നായികമാർക്ക് നൽകുകയായിരുന്നു.

എന്നാൽ അയാൾക്ക് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സിനിമയിൽ മാത്രമായിരുന്നു തന്നെ അഭിനയിപ്പിക്കുകയും ചെയ്തത്. മാനേജരുടെ ചതി മനസ്സിലാക്കാൻ വൈകിയത് കൊണ്ടാണ് തനിക്ക് മലയാള സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നത് എന്നും മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *