April 30, 2024

സുരേഷ് ഗോപിയെക്കാൾ നന്നായി ഞാൻ പ്രസംഗിക്കും, രാജ്യസഭാ അംഗമായിരിക്കുവാനുള്ള യോഗ്യത എനിക്കുണ്ട്. കൊല്ലം തുളസി

മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന സുരേഷ് ഗോപി കുറച്ച് കാലങ്ങളായി രാഷ്ട്രീയത്തിൽ തന്നെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനായ കൊല്ലം തുളസി.

ബിജെപിക്ക് തന്നോട് ഉള്ള സമീപനം വേറെയാണ് എന്നാണ് നടൻ പറയുന്നത് താനും സുരേഷ് ഗോപിയും ഒരേ ദിവസം ബിജെപിയിൽ എത്തിയവരാണ് സുരേഷ് ഗോപി എവിടെയോ എത്തി താൻ പിന്നോട്ട് പോയി എന്നാണ് കൊല്ലം തുളസി പറയുന്നത് സുരേഷ് ഗോപിയും താനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്രമന്ത്രിയാണ് ഞങ്ങൾക്ക് മെമ്പർഷിപ്പ് നൽകിയത്

സുരേഷ് ഗോപി എത്രയോ മുൻപോട്ടു പോയി എന്നും ഞാൻ എത്ര പിന്നോട്ട് പോയി എന്നും അദ്ദേഹം ചോദിക്കുന്നുണ്ട് സുരേഷ് ഗോപിയെക്കാൾ നന്നായി ഞാൻ പ്രസംഗിക്കും എന്നെ ഒരു പ്രസംഗ തൊഴിലാളിയായി കൊണ്ട് നടന്നിട്ടുണ്ട് രാജ്യസഭാ അംഗമായിരിക്കുവാനുള്ള യോഗ്യത എനിക്കുണ്ട് എനിക്ക് അത്രയും വിധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *