മലയാള സിനിമ രംഗത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു സംവിധായകനാണ് ശ്രീകുമാർ. ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തി എന്ന നിലയിലാണ് ശ്രീകുമാർ ശ്രദ്ധ നേടിയിട്ടുള്ളത് മോഹൻലാലിന്റെ കരയറിലെ തന്നെ ഏറ്റവും പരാജയപ്പെട്ട ചിത്രമാണ് ഒടിയൻ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പോലും പറയുന്നത്
ഈ ചിത്രത്തിനുശേഷമാണ് മോഹൻലാലിന്റെ കരിയർ തന്നെ തകർന്നുപോയത് എന്നും പലരും പറയുന്നുണ്ട് ചിത്രത്തിനുവേണ്ടി മോഹൻലാൽ നടത്തിയ ഒരു സർജറിയും വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം താടി വയ്ക്കാതെ നടക്കാൻ പോലും ലാലേട്ടന് സാധിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പോലും പറയുന്നത്
ഇപ്പോഴിതാ ഒടിയന്റെ സംവിധായകനായ ശ്രീകുമാർ വീണ്ടും മോഹൻലാലിനോടൊപ്പം ഒരു ചിത്രത്തിൽ എത്തുകയാണെന്ന് വാർത്തയാണ് പുറത്തുവരുന്നത് ശ്രീകുമാർ തന്നെയാണ് ഈ ഒരു വാർത്ത തന്റെ സോഷ്യൽ വാദ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് വീണ്ടും മോഹൻലാലിനോടൊപ്പം ഒരു ചിത്രം എന്നാണ് ശ്രീകുമാർ പറയുന്നത് എന്നാൽ ഇത് കേട്ടുകൊണ്ട് ആരാധകർ ചോദിക്കുന്നത് അപ്പോൾ മോഹൻലാലിന്റെ കാര്യത്തിൽ വീണ്ടും തീരുമാനമായി അല്ലേ എന്നാണ്. പൊന്നു ലാലേട്ടാ നിങ്ങൾ വീണ്ടും തല വച്ചു കൊടുക്കാൻ പോവുകയാണോ എന്നാണ് ഒരാൾ കമന്റുകളിലൂടെ ചോദിച്ചുകൊണ്ടിരിക്കുന്നത് നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക് എന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നു