അഹാന കൃഷ്ണ നടിയും സോഷ്യൽ ആക്ടിവിസ്റ്റും ആയ പ്രാപ്തി എലിസബത്തിനെതിരെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അഹാന പ്രാപ്തി എലിസബത്തിനെതിരെ തിരിയുവാൻ കാരണം ഇസ്രായേൽ അനുകൂലികൾ എന്ന് തൻ്റെ കുടുംബത്തെ എലിസബത്ത് വിളിച്ചതുകൊണ്ടാണ്. പലരുമായി രാഷ്ട്രീയ അഭിപ്രായങ്ങളിൽ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നത് തീർത്തും വളരെ മോശമായ പ്രവൃത്തിയാണെന്നാണ് അഹാന തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൻ്റെ കുടുംബ ഫോട്ടോ അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനു വേണ്ടി ഉപയോഗിച്ചു എന്നത് ആലോചിക്കുന്ന സമയത്ത് ഞാൻ തന്നെയാണല്ലോ താങ്കളെ പിന്തുണച്ചത് എന്ന ചോദ്യം തൻ്റെ മനസ്സിൽ ഉയർന്നുവരുന്നു എന്നും അഹാന പറഞ്ഞു.
അഹാന പറഞ്ഞത് ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് താൻ എവിടെയെങ്കിലും പ്രതികരിച്ചത് ആരെങ്കിലും കണ്ടുവോ എന്നും പിന്നെ എന്തുകൊണ്ടാണ് ഈ സ്റ്റോറി നിങ്ങൾ പങ്കുവെച്ചത് എന്നുമാണ്. സത്യങ്ങൾ അന്വേഷിക്കുവാൻ വേണ്ടി എന്തുകൊണ്ട് നിങ്ങൾ സമയം ചെലവാക്കിയില്ല എന്നും അഹാന ചോദിച്ചു. എലിസബത്തിനോട് അഹാനയുടെ മറ്റൊരു ചോദ്യം നിങ്ങളുടെ ലക്ഷ്യം എന്തായിരുന്നു എന്നാണ്. ഈ ലോകത്തെ തന്നെ മാറ്റിമറിക്കൽ ആയിരുന്നോ?
മറ്റൊരാളെ മോശമായി ചിത്രീകരിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചെടുക്കൽ ആയിരുന്നോ നിങ്ങളുടെ ലക്ഷ്യം? മറ്റുള്ളവരുടെ മുന്നിൽ ആളാകുവാൻ വേണ്ടിയും ശ്രദ്ധ പിടിച്ചു പറ്റുവാൻ വേണ്ടിയും നിങ്ങൾ ചെയ്ത പ്രവർത്തി വളരെയധികം പൈശാചികവും ഹൃദയഭേദകവും ആണ്. നിങ്ങളുടെ മനസ്സിൻ്റെ മോശം ചിന്താഗതി കൊണ്ടാണ് ഫെമിനിസത്തെക്കുറിച്ചും സ്ത്രീകളുടെ തുല്യതയെ കുറിച്ചും വാചാലയാകുന്ന നിങ്ങളിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി ഉണ്ടായത് എന്നും അഹാന പറഞ്ഞു.
കൂടാതെ ആഹാന പറഞ്ഞത് തൻ്റെ അച്ഛൻ്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കൊണ്ട് പലരും പലതരത്തിലും തൻ്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള മോശമായ രീതിയിലുള്ള പോസ്റ്റുകൾ ഇടുന്നുണ്ട് എന്നും പറഞ്ഞു. ഞങ്ങളെല്ലാവരും ഒരേ പോലെയുള്ളവരല്ലെന്നും വ്യത്യസ്തമായ അഭിപ്രായ രീതികൾ ഉള്ളവരാണെന്നും മനസ്സിലാക്കാതെയാണ് ഇത്തരം വിഡ്ഢികൾ മെസ്സേജുകൾ പോസ്റ്റ് ചെയ്യുന്നത്. ഇത്തരക്കാരുടെ മുഖം ഒന്നും അറിയില്ല.
എന്നാൽ നിങ്ങളിൽ നിന്നും ഇത്തരം ഒരു പ്രവർത്തി ഉണ്ടായതോ എലിസബത്ത്? മറ്റുള്ളവരെക്കാൾ എല്ലാം തന്നെ വളരെയധികം മോശം പ്രവർത്തി തന്നെയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു. കൂടാതെ അഹാന പറഞ്ഞത് പലതരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനുമപ്പുറത്തേക്ക് ചിന്തിച്ചാൽ അത് വളരെയധികം തെറ്റാണ്. നിങ്ങളുടെ പ്രവർത്തി കൊണ്ട് തന്നെ എനിക്ക് വീണ്ടും വീണ്ടും നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേടും ലജ്ജയും തോന്നുന്നു.
നിങ്ങൾ പലരെയും കളിയാക്കാറുള്ളതുപോലെ തന്നെ നിങ്ങളും ചെയ്യുന്നതിൽ ലജ്ജിക്കണം. കൂടാതെ അഹാന മറ്റൊരു വാക്കുകൂടി പോസ്റ്റ് ചെയ്തു. ഷെയിം ഓൺ യു പ്രാപ്തി എലിസബത്ത്.