September 13, 2024

സിനിമയിലേക്ക് അവസരം ചോദിച്ച അവതരികയോട് മോശമായി സംസാരിക്കാൻ ശ്രമിക്കുന്ന മലയാളം സിനിമ ഡയറക്ടർ – വോയ്‌സ് ക്ലിപ്പ് പുറത്തു വിട്ട് അവതാരക ആയ യുവതി

സിനിമയിലേക്ക് അവസരങ്ങൾ ലഭിക്കുവാൻ ആയി പല തരത്തിൽ ഉള്ള അഡ്ജസ്റ്മെന്റുകൾ ചെയ്യേണ്ടി വരും എന്ന് ഉള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. കാസ്റ്റിംഗ് കൗച് പോലുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി താരങ്ങളും യുവതികളും മുന്നോട്ട് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം തെളിവ് സഹിതം പുറത്തു വിട്ടിരിക്കുകയാണ് അവതാരക ആയ യുവതി. സംവിധായകനോട് അയാളുടെ സിനിമയിലേക്ക് ഒരു അവസരം ചോദിച്ച അവതാരകയ്‌ക്ക്‌ വളരെ മോശം അനുഭവം ആയിരുന്നു നേരിടേണ്ടി വന്നത്.

സിനിമയിൽ അവസരം ചോദിച്ച അവതാരകയോട് ഒരു ഉമ്മ നൽകണം എന്ന് സംവിധായകൻ പറയുന്നു. ഈ ഫോൺ സംഭാഷണം പുറത്തു വിട്ടിരിക്കുകയാണ് യുവതി. നിലവിൽ ഉള്ള സിനിമയിൽ യുവതിക്ക് പറ്റിയ നല്ല വേഷങ്ങൾ ഇല്ലെന്ന് പറയുന്ന സംവിധായകൻ അടുത്ത സിനിമയിലേക്ക് യുവതിയെ പരിഗണിക്കാം എന്ന് പറയുന്നു. വിമാനത്താവളത്തിൽ ദോഹയിലേക്ക് ഉള്ള ഫ്ളൈറ്റിനായി കാത്തിരുന്ന അവതാരകയെ സംവിധായകൻ അങ്ങോട്ടേക്ക് വിളിക്കുകയായിരുന്നു.

തുടർന്ന് എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ ഒരു ഉമ്മ തരുമോ എന്ന് സംവിധായകൻ പറയുന്നു. സംവിധായകൻ നമ്പർ മാറി വിളിച്ചതാകും എന്ന് വിചാരിച്ചു അവതാരക അത് ചോദിക്കുമ്പോൾ, അല്ല എന്നും യുവതിയെ തന്നെ ആണ് വിളിച്ചതെന്നും സംവിധായകൻ പറയുന്നു. ഇതോടെ സംവിധായകനോട് യുവതി പൊട്ടിത്തെറിക്കുന്നു. സിനിമയിലേക്ക് ഒരു അവസരം ചോദിച്ചതിന് ഇതു പോലെ പ്രതികരിക്കുന്നത് ശരിയാണോ എന്ന് യുവതി ചോദിക്കുന്നു.

ഇത് ഒരു സംവിധായകന് ചേർന്ന പണി ആണോ എന്ന് യുവതി ചോദിക്കുന്നു. ഒരു സ്ത്രീയെ വിളിച്ചു ഇങ്ങനെ സംസാരിക്കുന്നത് അപര്യാദയാണെന്നും അവതാരക പറയുന്നു. സംവിധായകനെ സംസാരിക്കാൻ ആവാത്ത വിധം അയാളോട് യുവതി ദേഷ്യപ്പെടുമ്പോൾ ഒരു മുപ്പത് സെക്കന്റ് തന്നെ സംസാരിക്കാൻ അനുവദിക്കൂ എന്ന് സംവിധായകൻ വീണ്ടും വീണ്ടും പറയുന്നു. അങ്ങനെ ഒടുവിൽ പൊതുജനങ്ങൾക്കിടയിൽ ഇറങ്ങി “എനിക്കൊരു ഉമ്മ തരുമോ” എന്ന് ചോദിക്കുന്ന ഒരു പ്രാങ്കിനെ കുറിച്ച് സംവിധായകൻ പറയുന്നു.

അത്തരത്തിൽ ഒരു പരിപാടി ചാനലിന് ആയി പദ്ധതി ഇടുന്നുണ്ട് എന്നും ആ പരിപാടിയിൽ അവതാരക ആകാൻ സാധിക്കുമോ എന്ന് ചോദിയ്ക്കാൻ ആണ് വിളിച്ചതെന്നും സംവിധായകൻ പറയുന്നു. ഇത് കേട്ട് തനിക്ക് പറ്റിയ അബദ്ധം യുവതി മനസിലാക്കുന്നു. താൻ ആകെ വിയർത്തു പോയി എന്ന് സംവിധായകനും പറയുന്നു. ആളുകൾക്കിടയിൽ ചെന്നിറങ്ങി എനിക്ക് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചാൽ ഉണ്ടാവുന്ന ഒരു അവസ്ഥയും ഈ ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *