October 11, 2024

യേശുദാസ് മലയാളികൾ ഈ ഭൂമുഖത്തുള്ളയും കാലം ജീവിക്കണം അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തിൽ നിന്നും ഒരു ഭാഗം നൽകാൻ പോലും ഞാൻ തയ്യാറാണ്, മോഹൻലാൽ

മലയാളികളുടെ മനസ്സിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന ശബ്ദമാണ് യേശുദാസിന്റെ ദേവ സംഗീതം എന്നാണ് ആ ശബ്ദത്തെ മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് പോലും അത്രത്തോളം മനോഹരമായ ഒരു ശബ്ദം ആണ് അതൊന്ന് പറയാതെ വയ്യ. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആണ് ഇന്ന് പല പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നുണ്ട്

അത്തരത്തിൽ നടൻ മോഹൻലാൽ അദ്ദേഹത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് ദാസേട്ടനെ തനിക്ക് ഒരുപാട് മുൻപേ അറിയാം വ്യക്തിപരമായി തന്നെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പമുണ്ട് ആ അടുപ്പം എപ്പോഴും തുടരുന്നുണ്ട് അദ്ദേഹം എന്നെ എപ്പോഴും ലാലും എന്നാണ് വിളിക്കാറുള്ളത്

കേരളത്തിൽ ഒരുപക്ഷേ രണ്ടുപേരെ മാത്രമായിരിക്കും പലരും സ്നേഹത്തോടെ ചേട്ടാ എന്ന് വിളിക്കാറുള്ളത് അതിൽ ആദ്യത്തെ ദാസേട്ടനാണ് പിന്നെ ലാലേട്ടാ എന്ന് എന്നെയും അതിൽ ആഹ്ലാദത്തേക്കാൾ എനിക്ക് അഭിമാനമാണ് ദാസേട്ടന്റെ ശബ്ദത്തിന് വേണ്ടി ദൈവങ്ങൾ പോലും കാത്തു നിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട് യേശുദാസ് മലയാളികൾ ഈ ഭൂമുഖത്തുള്ളയും കാലം ജീവിക്കണം അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തിൽ നിന്നും ഒരു ഭാഗം നൽകാൻ പോലും ഞാൻ തയ്യാറാണ്. ആ സ്വരത്തിന് പകരമായി എനിക്ക് നൽകാനുള്ളൂ എന്നാണ് മോഹൻലാൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *