നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അമല പോൾ തമിഴ് സിനിമയായ മൈന ആയിരുന്നു അമലയ്ക്ക് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. തുടർന്ന് അങ്ങോട്ട് അന്യഭാഷയിൽ വളരെയധികം തിരക്കുള്ള ഒരു താരമായി നടി മാറുകയായിരുന്നു ചെയ്തത്.
താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചതായിരുന്നു സംവിധായകനായ വിജയിയെ ആയിരുന്നു താരം വിവാഹം ചെയ്തിരുന്നത് എന്നാൽ ഒരുപാട് കാലം നീണ്ടുനിൽക്കാതെ പോയ ഒരു ദാമ്പത്യജീവിതം ആയിരുന്നു വിജയിക്കും അമലക്കും ഉണ്ടായിരുന്നത്. അമല തന്റെ കരിയറിന് കൂടുതൽ പ്രാധാന്യം നൽകിയത് കൊണ്ടാണ് വിജയിയുമായുള്ള ജീവിതം അവസാനിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
അടുത്തകാലത്ത് താരം തന്റെ സുഹൃത്തിനെ വീണ്ടും വിവാഹം കഴിച്ചിരുന്നു. നവംബറിലായിരുന്നു വിവാഹം നടന്നത് എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത് നിറവയറിലുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.. നവംബറിൽ വിവാഹം നടന്നതല്ലേ ഉള്ളൂ അപ്പോഴേക്കും വയറൊക്കെ അറിയാൻ പറ്റുന്ന രീതിയിലേക്ക് ആയോ എന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു എന്നും ഒക്കെയാണ് ഇപ്പോൾ ആളുകൾ താരത്തോട് ചോദിക്കുന്നത്